Surprise Me!

യുവിക്ക് ശേഷം ജഡേജ : ആറ് ബോളിലും സിക്സ് | Oneindia Malayalam

2017-12-16 450 Dailymotion

Ravindra Jadeja hits Six Sixes In An over in Inter-district Game

ഇന്ത്യൻ ടീമില്‍ തിരിച്ചെത്താൻ അവസരം കാത്തിരിക്കുകയാണ് സ്പിന്നർ രവീന്ദ്ര ജഡേജ. കഴിഞ്ഞ ജൂലൈയില്‍ വെസ്റ്റ് ഇൻഡീസിനെതിരായ ടി20 മത്സരത്തിലാണ് ജഡേജ അവസാനമായി കളിച്ചത്. എന്നാല്‍ ഓവറിലെ ആറ് പന്തും സിക്സടിച്ച് ഫോമിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് ഇപ്പോള് ജഡേജ. സൌരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ സംഘടിപ്പിച്ച ഇൻറർ ജില്ലാ ചാമ്പ്യൻഷിപ്പില്‍ അമരേലിക്കെതിരായണ് ജാംനഗർ താരമായ ജഡേജയുടെ തകർപ്പനടി. ഒരോവറില്‍ ആറു സിക്‌സറുകള്‍ നേടുന്ന മൂന്നാമത്തെ ഇന്ത്യന്‍ താരമാണ് ജഡേജ. മുന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ യുവരാജ് സിങും നിലവിലെ കോച്ചും മുന്‍ താരവുമായ രവിശാസ്ത്രിയും മാത്രമേ ഇതിനു മുമ്പ് ഈ നേട്ടം കൈവരിച്ചിട്ടുള്ളൂ. 1985 ജനുവരി 10നായിരുന്നു ശാസ്ത്രിയുടെ മിന്നല്‍ പ്രകടനം. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലായിരുന്നു ശാസ്ത്രി തുടരെ ആറു സിക്‌സറുകള്‍ നേടി റെക്കോര്‍ഡിട്ടത്. അതേസമയം, 2007ലെ ടി ട്വന്റി ലോകകപ്പിലായിരുന്നു യുവരാജിന്റെ മാസ്മരിക പ്രകടനം. സ്റ്റുവര്‍ട്ട് ബ്രോഡിനെതിരേയാണ് അന്നു കളിയുടെ 19ാം ഓവറില്‍ യുവിയുടെ ബാറ്റിങ് വെടിക്കെട്ട് കണ്ടത്.